നടിയെ ആക്രമിച്ച കേസിൽ കൂ​റു​മാ​റി​യ യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു; ദി​ലീ​പ് സം​ഭ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്

 നടിയെ ആക്രമിച്ച കേസിൽ കൂ​റു​മാ​റി​യ യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു; ദി​ലീ​പ് സം​ഭ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്
 കൊ​ച്ചി: യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സംഭവവും നടൻ ദി​ലീ​പി​നെ​തി​രാ​യ പു​തി​യ വെ​ളി​പ്പെ​ടു​ത്തലും തമ്മിൽ ബ​ന്ധ​മി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. പ്ര​സ​വാ​ന​ന്ത​ര​മു​ള്ള മാ​ന​സി​ക സ​മ്മ​ര്‍​ദ​മാ​ണ് യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമിച്ചതിന് പിന്നിലെന്നാണ് സൂ​ച​ന. അതേസമയം,  താ​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത​ല്ലെ​ന്നും ഉ​റ​ങ്ങാ​നാ​യി ക​ഴി​ച്ച ഗു​ളി​ക​യു​ടെ ഡോ​സ് അ‌​ധി​ക​മാ​യി​പ്പോ​യ​താ​ണ് കാ​ര​ണ​മെ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്. പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് അ‌​വ​ശ​യാ​യ ന​ടി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.  നേടിയ ആക്രമിച്ച കേസിന്റെ വി​ചാ​ര​ണ വേ​ള​യി​ൽ കൂ​റു​മാ​റി​യ യു​വ​ന​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കിയിരുന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ മൂ​ല​മാ​ണ് ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു പലഭാഗങ്ങളിലും നിന്നുയർന്ന ചർച്ച. കേ​സി​ൽ കൂ​റു​മാ​റി​യ​വ​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Share this story