മാവൂരിൽ ബസ് വയലിലേക്ക് മറിഞ്ഞു; പത്തിലേറെ പേർക്ക് പരിക്ക്
Tue, 14 Mar 2023

കോഴിക്കോട്: മാവൂർ കൽപിള്ളിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ബൈക്കുമായി കൂട്ടിയിടിച്ചാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സ് എത്തി ബസ് ഉയർത്താനുള്ള ശ്രമം നടത്തുകയാണ്.