Times Kerala

 അനധികൃത വിദേശമദ്യ വില്‍പന; രണ്ടുപേര്‍ അറസ്റ്റില്‍

 
arrest
 വയനാട്: അനധികൃത വിദേശമദ്യ വില്‍പനയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ രണ്ടിടങ്ങളിലായി രണ്ടുപേര്‍ അറസ്റ്റില്‍. കമ്പളക്കാട്, മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്ന രണ്ടു വ്യത്യസ്ത സംഭവങ്ങളിലാണ് നടപടി. കമ്പളക്കാട് കോട്ടത്തറ കൂഴിവയല്‍ സ്വദേശി ജയേഷ് (41), ചൂരല്‍മല സെന്റിനല്‍ റോക്ക് റാട്ടപ്പാടി വെള്ളയ്യ (68) എന്നിവരാണ് പിടിയിലായത്. 3.75 ലിറ്റര്‍ വിദേശമദ്യമാണ് ജയേഷില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. വില്‍പനക്കായി സൂക്ഷിച്ച മദ്യം പട്രോളിംഗിനിടെയാണ് പോലീസ് കണ്ടെടുത്തത്.  കമ്പളക്കാട് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ. ഇ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജയേഷിനെ പിടികൂടിയത്.മൂന്ന് ലിറ്റര്‍ വിദേശമദ്യമാണ് വെള്ളയ്യയില്‍ നിന്നും കണ്ടെടുത്തത്. മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ. ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വെള്ളയ്യയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിഗേഷ്, പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിഷ്ണു, സജീവന്‍, ബാലു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Topics

Share this story