HomeKerala'കോടതി വിചാരണയാണ് അവിടെ നടന്നത്, CCTV ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നത്?: നിതിൻ...

‘കോടതി വിചാരണയാണ് അവിടെ നടന്നത്, CCTV ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നത്?: നിതിൻ രാജിൻ്റെ മരണത്തിൽ കുടുംബം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തതയില്ലെന്നും നിതിന്റെ സഹോദരി ഭർത്താവ് ആരോപിച്ചു.(How was the CCTV footage leaked, Family on Nitin Raj’s death)

പ്രിൻസിപ്പലിന്റെ മുറിയിൽ നിതിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കുടുംബം സംശയിക്കുന്നു. കേസിൽ പ്രതിയായ അധ്യാപകൻ ഡോ. റാമിനെ സഹായിക്കാനാണ് കോളേജിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടതെന്ന് കുടുംബം ആരോപിക്കുന്നു.

പ്രിൻസിപ്പലിന്റെ മുറിയിൽ കോടതി വിചാരണയാണ് നടന്നത്. സന്തോഷവാനായിരുന്ന നിതിൻ പെട്ടെന്ന് തകർന്നുപോയത് പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചുണ്ടായ ഈ ‘ടോർച്ചറിന്’ ശേഷമാണെന്ന് ബന്ധു പറഞ്ഞു. ഒരു പ്രിൻസിപ്പൽ ചെയ്യേണ്ട കാര്യങ്ങളല്ല അവിടെ നടന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെ നോയിഡയിൽ നിന്ന് പിടികൂടി.

Clickable Info Box