Times Kerala

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

 
apply പൈത്തൺ പ്രോഗ്രാമിങ് പരിശീലനത്തിന് പട്ടികജാതി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
 

ആലപ്പുഴ: ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്/നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവയിലേക്ക് പ്രവേശനം തുടരുന്നു.

പത്താം ക്ലാസ് യോഗ്യതയുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദേശ രാജ്യങ്ങളിലുള്‍പ്പടെ നിരവധി ജോലി സാധ്യതകളുണ്ട്. തിയറി, പ്രാക്ടിക്കല്‍, ഇന്റേണ്‍ഷിപ് എന്നിവയുള്‍പ്പടെ 300 മണിക്കൂറാണ് കോഴ്‌സ് സമയം. ഫോണ്‍: 6282095334, 8078069622

Related Topics

Share this story