വീട്ടുടമയുടെ മരണം: ബാങ്കിന്റെ ജപ്തി ഭീഷണി മൂലമെന്ന് ഭാര്യ
Sep 11, 2023, 21:33 IST

പാലാ: വീട്ടുടമയുടെ മരണം ബാങ്കിന്റെ ജപ്തി ഭീഷണിയും നിരന്തരമുള്ള മാനസിക പീഡനവും മൂലമെന്ന് പരാതി. പാലാ പ്രവിത്താനം വെള്ളിയേപ്പള്ളി മാത്യു മൈക്കിളിന്റെ (മാമച്ചന് -73) മരണവുമായി ബന്ധപ്പെട്ട് ഭാര്യ ആനി മാത്യു ആണ് പാലാ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞദിവസം വീടിന് സമീപത്തെ സ്ഥലത്താണ് മാമച്ചന് കുഴഞ്ഞുവീണ് മരിച്ചത്. ദേശസാത്കൃത ബാങ്കിന്റെ കോട്ടയം റീജനല്‍ ഓഫിസില്‍ നിന്ന് സ്ഥിരമായി വിളിച്ച് ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയിരുന്നതായും പരാതിയില്‍ പറയുന്നു. മൂന്നാറിൽ മാമച്ചന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം അടുത്തിടെ ലേലംചെയ്തിരുന്നു. ഭര്‍ത്താവുമായി ഈ കെട്ടിടം വാങ്ങാൻ കരാറിൽ ഏർപ്പെട്ടയാൾ തന്നെയാണ് ലേലം കൊണ്ടതെന്നും പകുതി വിലയ്ക്കാണ് ലേലം പിടിച്ചതെന്നും പരാതിയില്‍ പറയുന്നു.