ചിക്കൻ വിലയിൽ റെക്കോർഡ് വർദ്ധന: രണ്ടാഴ്ചയ്ക്കിടെ കൂടിയത് 80 രൂപയിലധികം | Chicken

കുതിച്ചുയരുന്ന വിലനിലവാരം
Record increase in chicken prices in Kerala
Updated on

തിരുവനന്തപുരം: പുതുവർഷം പിറന്നിട്ടും സംസ്ഥാനത്ത് ഇറച്ചിക്കോഴി വിലയിൽ കുറവില്ല. ക്രിസ്മസ് സമയത്ത് കിലോയ്ക്ക് 165 രൂപയായിരുന്ന ബ്രോയിലർ കോഴിക്ക് ഇപ്പോൾ വിപണിയിൽ 290 രൂപ വരെയാണ് ഈടാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 80 രൂപയിലധികം വർദ്ധനവാണ് ഉണ്ടായത്. (Record increase in chicken prices in Kerala )

നിലവിൽ ബ്രോയിലർ കോഴി: ₹290 (ശരാശരി), ലെഗോൺ കോഴി: ₹230 എന്നിങ്ങനെയാണ് വില. വില ഇത്രയേറെ വർദ്ധിച്ചിട്ടും വിപണിയിൽ ആവശ്യക്കാർക്ക് കുറവില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. വരും ദിവസങ്ങളിൽ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വില 330 രൂപയിലേക്ക് വരെ എത്തിയേക്കാമെന്ന മുന്നറിയിപ്പും വ്യാപാരികൾ നൽകുന്നുണ്ട്.

ആഘോഷ സീസണുകളിൽ വില കൂടുന്നത് പതിവാണെങ്കിലും ഇത്രയും ഉയർന്ന വർദ്ധനവ് ആദ്യമായാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഡിസംബർ അവസാന വാരത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ആലപ്പുഴ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിനും ശീതീകരിച്ച മാംസത്തിനും ഏർപ്പെടുത്തിയ നിരോധനത്തിൽ പ്രതിഷേധിച്ച് ഹോട്ടലുടമകൾ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com