HomeKeralaഹോട്ടലുകൾക്ക് മുൻപ് അനുവദിച്ചിരുന്നതിൻ്റെ 40 % LPG വിതരണം ലഭിക്കും: ഉത്തരവിറക്കി...

ഹോട്ടലുകൾക്ക് മുൻപ് അനുവദിച്ചിരുന്നതിൻ്റെ 40 % LPG വിതരണം ലഭിക്കും: ഉത്തരവിറക്കി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് | LPG

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും പാചകവാതക (LPG) വിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുക.(Hotels will get 40% of the LPG supply, State Civil Supplies Department issues order

വിവിധ മേഖലകളെ തരംതിരിച്ചാണ് പാചകവാതക വിതരണത്തിൽ ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആശുപത്രികൾ, അംഗനവാടികൾ, സ്കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ (സുഭിക്ഷ ഹോട്ടലുകൾ), വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാക്കും. മരുന്ന് നിർമ്മാണ കമ്പനികൾ, മത്സ്യബന്ധന മേഖല, റെയിൽവേ, എയർലൈൻ കാറ്ററിംഗ് യൂണിറ്റുകൾ എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം സിലിണ്ടറുകൾ നൽകും.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, സർക്കാർ/തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ എന്നിവയ്ക്ക് നിലവിൽ ലഭിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഇനി അനുവദിക്കൂ. വാണിജ്യ, വ്യവസായ മേഖലയിലുള്ള ഉപഭോക്താക്കൾ പൈപ്പ് ലൈൻ നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുകൾ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. സിറ്റി ഗ്യാസ് (CGD) സൗകര്യമുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ അടിയന്തരമായി ഈ സംവിധാനത്തിലേക്ക് മാറണം. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കും വിവരങ്ങൾക്കുമായി www.lpgtrackerkerala.in എന്ന വെബ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

WhatsApp Channel Banner

Latest updates

കനത്ത മഴ: 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വൻ ജാഗ്രത നിർദേശം. വിപുലമായ മഴ മുന്നറിയിപ്പുകളെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി...

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് സമാപനം: ഇന്ത്യക്ക് 39 മെഡലുകളോടെ...

ഗ്ലാസ്‌ഗോ: വർണശബളമായ ചടങ്ങുകളോടെ 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും ഉൾപ്പെടെ ആകെ 39 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ മെഡൽ പട്ടികയിൽ പ്രൗഢഗംഭീരമായ നാലാം...

കനത്ത മഴ: സംസ്ഥാനത്ത് 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. അവസാനമായി ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമാക്കി ഉത്തരവിറങ്ങി.(Kerala rain...

തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്ലഷ്...

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ഞായറാഴ്ച രാത്രി നടന്നത് അതിക്രൂരമായ സംഭവം. ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച ശേഷം 20-കാരിയായ യുവതി ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു. സംഭവത്തിൽ തിരുവല്ലം...

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ പ്രളയഭീതി, ശബരിമല...

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെത്തുടർന്ന് വൻ ജാഗ്രതാ നിർദേശം. റാന്നി മേഖലയിലുള്ളവർ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് റാന്നി ടൗൺ പോലീസ് മുന്നറിയിപ്പ് നൽകി.(Pamba...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....