മാന്യമായ വിധി :എല്ലാവർക്കും പാഠമാകട്ടെ,വാവ സുരേഷ്

vav suresh
 കൊല്ലം: ഉത്ര വധക്കേസില്‍ കോടതിയുടെത് ന്യായമായ വിധിയാണെന്ന് വാവ സുരേഷ് പറഞ്ഞു . തൂക്കിലേറ്റുന്നതിനേക്കാള്‍ മാന്യമായ വിധിയാണ് ഇത് .എന്നാൽ,വധശിക്ഷ വിധിച്ചാല്‍ കുറച്ച്‌ പേര്‍ അതിനെതിരെ രംഗത്തെത്തും. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടില്‍ വധശിക്ഷയ്‌ക്കെതിരെ അവര്‍ കോടതിയില്‍ പോകും. അതിലും ഭേദം ഈ ശിക്ഷ തന്നെയാണ് . വിധി എല്ലാവര്‍ക്കും പാഠമാകട്ടെ. വിധിയില്‍ ഉത്രയുടെ അമ്മയ്ക്ക് നിരാശയുണ്ടെന്ന് കണ്ടു. അവര്‍ക്ക് വൈകാതെ കാര്യങ്ങള്‍ മനസ്സിലാകുമെന്നാണ് കരുതുന്നതെന്നും വാവ സുരേഷ് പറഞ്ഞു.പാമ്ബുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷ് കേസില്‍ സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

Share this story