പാലക്കാട്: ഒറ്റപ്പാലം നഗരസഭയുടെ പുതിയ അധ്യക്ഷയായി സിപിഎമ്മിലെ എം.കെ. ജയസുധ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാൻ യുഡിഎഫിനും ബിജെപിക്കും പ്രതിനിധികൾ ഇല്ലാതിരുന്നതാണ് ജയസുധയുടെ ഏകപക്ഷീയമായ വിജയത്തിന് വഴിയൊരുക്കിയത്.(MK Jayasudha elected as Chairperson in Ottapalam Municipality, Elected unopposed)
സിപിഎം കൗൺസിലർ കെ.കെ. രാമകൃഷ്ണൻ നിർദേശിച്ച ജയസുധയെ യുഡിഎഫ് നേതാവ് പി.എം.എ. ജലീൽ പിന്തുണച്ചത് ശ്രദ്ധേയമായി. 39 അംഗ കൗൺസിലിൽ 19 സീറ്റുകളുമായി സിപിഎമ്മിനാണ് വ്യക്തമായ മേൽക്കൈയുള്ളത്. ബിജെപിക്ക് 12 അംഗങ്ങളും യുഡിഎഫിന് 7 അംഗങ്ങളുമാണുള്ളത്. കൂടാതെ ഒരു സ്വതന്ത്രന്റെ പിന്തുണയും യുഡിഎഫിനുണ്ട്.
ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും. സിപിഎം ഏരിയ കമ്മിറ്റി അംഗവും മുൻ ഉപാധ്യക്ഷനുമായ കെ. രാജേഷാണ് വൈസ് ചെയർമാൻ സ്ഥാനാർഥി.