വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി ; 4 വയസുകാരന് ദാരുണാന്ത്യം

four year old boy death
 അമ്പലപ്പുഴ:  വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരൻ മരിച്ചു . പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളിക്കു സമീപം മണ്ണാ പറമ്പിൽ അൽത്താഫ് - അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് അപകടത്തിൽ  മരിച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഡ്രൈവർ ഭാഗത്തെ വീലിൽ ചവിട്ടി വാനിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പാതി താഴ്ത്തിയ ഗ്ലാസിനിടക്കു കൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു. ഈ സമയം  ഗ്ലാസിൽ കഴുത്ത്  കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്.

Share this story