HomeKeralaഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടുത്ത ജാഗ്രതാ നിർദ്ദേശം...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കടുത്ത ജാഗ്രതാ നിർദ്ദേശം | High Wave Alert

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന് (02/08/2026) വൈകുന്നേരം 05.30 വരെ 2.7 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.(High Wave Alert For Kannur And Kasaragod Coasts INCOIS Warning Issued)

കണ്ണൂരിലെ വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കാസർകോട്ടെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമുള്ള തീരങ്ങളിലാണ് പ്രധാനമായും കടലാക്രമണ സാധ്യത പ്രവചിച്ചിരിക്കുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. തിരമാല ശക്തമായിരിക്കുമ്പോൾ ഈ ശ്രമങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുക. ബോട്ടുകളും വള്ളങ്ങളും തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷിത അകലം പാലിക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.

Story Summary

INCOIS has issued a high wave and coastal erosion warning for Kannur and Kasaragod coasts, predicting waves between 2.7 to 3.5 meters until 5:30 PM today. Fishermen and coastal residents are advised to suspend all sea ventures, move to safer places if instructed, and avoid beach tourism until further updates.

WhatsApp Channel Banner

Latest updates

മുടക്കോഴിമലയിലെ ‘ജലബോംബ്’ ഭീഷണി: ചെങ്കൽക്കുഴികൾ പൂർവ്വസ്ഥിതിയിലാക്കാൻ നിർദേശം നൽകി...

റിപ്പോർട്ട് : അൻവർ ഷരീഫ്  വാഴക്കാട്: കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം താത്കാലികമായി നിർത്തിവെച്ച മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിലെ ചെങ്കൽ ക്വാറികളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ പ്രദേശവാസികൾക്ക് വലിയ ഭീഷണിയാകുന്നു. ഖനനം നടത്തി ഉപേക്ഷിച്ച...

‘ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായിരിക്കെ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ അനാസ്ഥയ്ക്കും ഏകോപനക്കുറവിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

‘കൃത്യമായ അറിയിപ്പ് നൽകിയിരുന്നു, ഇന്നലെ ഉണ്ടായത് അതിതീവ്ര മഴയാണ്’:...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകാമെങ്കിലും അതിശക്തമായ...

കർണാടകയിൽ കനത്ത മഴ: ശിവമൊഗ്ഗയിൽ മണ്ണിടിച്ചിൽ, 3 വയസുകാരൻ...

ശിവമൊഗ്ഗ: കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരണപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 2.30 ഓടെ ഇന്ദിരാനഗർ പ്രദേശത്തായിരുന്നു സംഭവം. മലനാട് മേഖലയിൽ തുടർച്ചയായി...

‘മുന്നറിയിപ്പില്ലാതെ ഡാം തുറന്നു, സർക്കാർ സ്‌പോൺസേർഡ് വെള്ളപ്പൊക്കം’: വിമർശനവുമായി...

പത്തനംതിട്ട: ജില്ലയിലുണ്ടായ രൂക്ഷമായ മഴക്കെടുതിക്ക് പിന്നാലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വൻ വീഴ്ചയെന്ന് വ്യാപക പരാതി. ജില്ലാ ഭരണകൂടത്തിനെതിരെയും റവന്യൂ വകുപ്പിനെതിരെയും രൂക്ഷവിമർശനവുമായി ഭരണപക്ഷത്തെ പ്രമുഖ നേതാക്കളും എം.എൽ.എമാരും തന്നെ രംഗത്തെത്തി.(Pathanamthitta Flood...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....