Description
Digital Voice of Kerala
Friday, April 24, 2026

Digital Voice of Kerala
HomeKeralaഉഷ്ണതരംഗം: തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി | Heat wave

ഉഷ്ണതരംഗം: തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി | Heat wave

🎙️ Latest Podcast

തൃശൂർ: കടുത്ത ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 23, 24 തിയതികളിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.(Heat wave, Holiday for educational institutions in Thrissur today)

ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അത്യാവശ്യമെങ്കിൽ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താവുന്നതാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സർവകലാശാല/ബോർഡ് പരീക്ഷകൾക്കും മറ്റ് സർക്കാർ പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ചൂട് കഠിനമായ സാഹചര്യത്തിൽ എല്ലാ അങ്കണവാടികളിലെയും പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും ആരോഗ്യ വകുപ്പിന്റെയും സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്നാണ് തീരുമാനം. പ്രീ-സ്കൂൾ പ്രവർത്തനങ്ങൾ ഒഴിവാക്കിയെങ്കിലും അങ്കണവാടികളുടെ മറ്റ് ദൈനംദിന പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. ഉയർന്ന ചൂട് കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.