തിരുവനന്തപുരം: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി തെരുവിൽ പോരാടിയ കെ.കെ. ഹർഷിനയ്ക്ക് ജോലി നൽകിയത് സർക്കാരിന്റെ മാനുഷിക പരിഗണനയുടെ ഭാഗമായാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഹർഷിന നടത്തിയത് ഒരു പോരാട്ടമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Health Minister K Muraleedharan Statement On Harshina Kozhikode Medical College Scissors Case Job)
ആ ദുരന്തത്തോടെ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹിക സ്ഥിതി തന്നെ പൂർണ്ണമായി അവതാളത്തിലായെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വെച്ച് ഹർഷിന മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യ മന്ത്രി കെ. മുരളീധരനെയും നേരിൽ കണ്ടിരുന്നു.
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് ആയി ഹർഷിന ഇന്ന് ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ പ്രവേശിച്ച ശേഷം ഹർഷിന മാധ്യമങ്ങളോട് വികാരാധീനയായി പ്രതികരിച്ചു. മെഡിക്കൽ കോളജിന് മുന്നിൽ ഹർഷിന നടത്തിയ സമരം വലിയ ചർച്ച ആയിരുന്നു.
Story Summary
Kerala Health Minister K. Muraleedharan stated that granting a government job to Harshina was a humanitarian decision following her long struggle for justice. Harshina joined duty as an Office Assistant at the Maternal and Child Care Center, Kozhikode Medical College, ending years of distress caused by medical negligence during her 2017 surgery.

