HomeKeralaമെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം പരിഗണിക്കും, ജീവനക്കാരുടെ കുറവ് പരിഹരിക്കും: ഡോക്ടർമാരുടെ സംഘടനകളുമായുള്ള...

മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം പരിഗണിക്കും, ജീവനക്കാരുടെ കുറവ് പരിഹരിക്കും: ഡോക്ടർമാരുടെ സംഘടനകളുമായുള്ള ചർച്ചയിൽ മന്ത്രി കെ.മുരളീധരൻ | Minister K Muraleedharan Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ രൂക്ഷമായ കുറവ് അടിയന്തരമായി പരിഹരിക്കുമെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു (Minister K Muraleedharan Kerala). അതേസമയം, രോഗികൾക്ക് നൽകുന്ന ചികിത്സയിൽ ചെറിയൊരു പിഴവുപോലും ഉണ്ടാകാതിരിക്കാനുള്ള അതീവ ജാഗ്രത ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിലെ മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി സർക്കാരിന്റെ നയം വ്യക്തമാക്കിയത്. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഔദ്യോഗിക ഓഫീസിലായിരുന്നു വിവിധ സംഘടനകളുമായി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തിയത്.

പെട്ടെന്ന് നിശ്ചയിക്കുന്ന ട്രെയിനിംഗുകൾ കാരണം ഡോക്ടർമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൃത്യമായ ‘ട്രെയിനിംഗ് കലണ്ടർ’ മുൻകൂട്ടി തയ്യാറാക്കി കാര്യക്ഷമമായി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. തയ്യാറെടുപ്പില്ലാതെ ട്രെയിനിംഗ് നിശ്ചയിക്കുന്നതും വിവിധ ജില്ലകളിൽ നിന്ന് ഡോക്ടർമാർ പുറപ്പെട്ട ശേഷം അത് പെട്ടെന്ന് റദ്ദാക്കുന്നതും ഒഴിവാക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

വിവിധ ഡോക്ടർമാരുടെ സംഘടനകൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും അതിന്മേലുള്ള മന്ത്രിയുടെ മറുപടിയും താഴെ നൽകുന്നു:

  • കെ.ജി.എം.ഒ.എ (KGMOA): ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിലെ ചികിത്സകൾക്ക് ഏകീകൃത സ്വഭാവമുണ്ടാകാൻ ആശുപത്രികളെ ‘സ്റ്റാന്റഡൈസ്’ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തിരക്കുള്ള അത്യാഹിത വിഭാഗങ്ങളിൽ രണ്ട് മെഡിക്കൽ ഓഫീസർമാരെ നിയോഗിക്കണമെന്ന ആവശ്യവും താഴേത്തട്ടിൽ കൂടുതൽ സൈക്യാട്രിസ്റ്റുകളെയും ഫോറൻസിക് സർജൻമാരെയും നിയമിക്കുന്നതും സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു.

  • കെ.ജി.എസ്.ഡി.എ (KGSDA): ആശുപത്രികളിലെ മുതിർന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ സൂപ്രണ്ടുമാരാക്കണമെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കായി പ്രത്യേക ഡയറക്ടർ തസ്തിക വേണമെന്നും ആവശ്യപ്പെട്ടു.

  • കെ.ജി.എം.സി.ടി.എ (KGMCTA): മെഡിക്കൽ കോളേജ് ഡോക്ടർമാരോട് മുൻ സർക്കാർ സ്വീകരിച്ച നടപടികളും ശമ്പള കുടിശികയ്ക്ക് വേണ്ടി നടത്തിയ സമരങ്ങളും വിശദീകരിച്ചു. ഡോക്ടർമാരുടെ നിയമനം വേഗത്തിലാക്കാൻ പ്രത്യേക സംവിധാനം വേണമെന്നും മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്വയംഭരണാവകാശം നൽകുന്ന കാര്യം പരിശോധിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വയനാട്, ഇടുക്കി, കാസർകോട് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാരുടെ വിന്യാസത്തിന് ഉൾപ്പെടെ ന്യായമായ എല്ലാ തീരുമാനങ്ങൾക്കും സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ആയുർവേദ, ഹോമിയോ വികസനം: ആയുർവേദ മേഖലയുടെ ഉന്നമനത്തിനായി 2016-ൽ ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ച ‘ആയുഷ് ഹെൽത്ത് പോളിസി’ നടപ്പാക്കണമെന്ന് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആയുർവേദ രംഗത്ത് ഗവേഷണങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഹോമിയോപ്പതി മേഖലയിൽ പുതിയ നഴ്സിംഗ് കോഴ്സ് വേണമെന്ന ആവശ്യത്തോട് മന്ത്രി പൂർണ്ണമായി യോജിച്ചു. ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലെ ചികിത്സയ്ക്ക് കൂടി ‘കാരുണ്യ’ ഉൾപ്പെടെയുള്ള സർക്കാർ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നത് സർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഖിലകേരള ആയുർവേദ കോളേജ് അധ്യാപക സംഘടന, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, കേരള ഗവ. നഴ്സസ് യൂണിയൻ ഭാരവാഹികളുമായും മന്ത്രി വിശദമായ ചർച്ചകൾ നടത്തി.

Story Summary: Health Minister K. Muraleedharan held discussions with various government doctors’ and nurses’ associations at the Secretariat. The Minister assured that staff shortages from PHCs to Medical Colleges will be resolved, medical colleges will be considered for autonomy, and a structured training calendar will be implemented. He also added that homoeopathy nursing courses and Karunya insurance benefits for Ayurveda and Homeo treatments are under consideration.

WhatsApp Channel Banner

Latest updates

മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ...

കൊച്ചി: പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ (Mercedes amg e 53 hybrid) ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് പെർഫോമൻസ് സെഡാൻ മെഴ്‌സിഡസ് എ.എം.ജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+...

‘വിദ്യാർഥിനികളോട് ക്രൂരമായാണ് പെരുമാറിയത്’; നീറ്റ് സമരത്തിൽ പൊലീസ് നടപടിക്കെതിരെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ ദില്ലി പൊലീസ് സ്വീകരിച്ച നടപടിയെ വിമർശിച്ച് ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി രംഗത്ത് ( Murli Manohar...

സ്കോഡ സ്ലാവിയ മോണ്ടെ കാര്‍ലോയ്ക്ക് പുതിയ രണ്ട് കളർ...

തിരുവനന്തപുരം: സ്ലാവിയ സെഡാൻ ശ്രേണി കൂടുതൽ വിപുലീകരിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ (Skoda slavia monte carlo). സ്ലാവിയ മോണ്ടെ കാര്‍ലോ മോഡലിന് 'ഷിംല ഗ്രീൻ', 'സ്റ്റീൽ ഗ്രേ'...

‘രാഷ്ട്രീയ ഗൂഢാലോചന, നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും’; ശബരിമല സ്വർണക്കൊള്ള...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തനിക്ക് മേൽ ഗൂഢാലോചന നടത്തിയതാണെന്നും ആരോപിച്ചു. നിരപരാധിത്വം നിയമപരമായി തെളിയിച്ച് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു....

2026 പാരാ സ്‌പോർട്സ് സീസൺ: പി.സി.ഐയുടെ പ്രിൻസിപ്പൽ പാർട്ണറായി...

കൊച്ചി: 2026-ലെ പാരാ സ്‌പോർട്സ് സീസണിൽ ഇന്ത്യൻ കായിക സംഘത്തിന്റെ 'പ്രിൻസിപ്പൽ പാർട്ണർ' ആയി പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി (SBI life pci partnership) കരാറിലേർപ്പെട്ട് എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ്. ഇതിന്റെ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....