ആരോഗ്യജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചീകരണം നാളെ
Thu, 16 Mar 2023

ആരോഗ്യജാഗ്രത കാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളില്‍ മാര്‍ച്ച് 17ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു. അപ്രതീക്ഷിതമായി മഴ പെയ്യുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശുപത്രികളിലും പരിസരത്തും ശുചിത്വം ഉറപ്പാക്കാനാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എല്ലാ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ഡിഎംഒ അറിയിച്ചു.