Times Kerala

 മദ്യപിക്കാൻ പണം നൽകിയില്ല; കടക്ക് മുന്നിൽ ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

 
മദ്യപിക്കാൻ പണം നൽകിയില്ല; കടക്ക് മുന്നിൽ ചുമട്ട് തൊഴിലാളിയുടെ ആത്മഹത്യ ശ്രമം
 


കായംകുളം: മദ്യപിക്കാൻ പണം നൽകാത്തതിലെ രോഷം തീർക്കാൻ കടക്ക് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ ചുമട്ടുതൊഴിലാളിയെ കടയുടമ രക്ഷപ്പെടുത്തി പൊലീസിന് കൈമാറി. മുക്കവലയിലെ സൈഫുദ്ദീന്റെ മുളക് കടക്ക് മുന്നിലാണ് പ്രദേശവാസിയായ ബിജു ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പെട്രോൾ നിറച്ച കുപ്പിയുമായി വന്ന ഇയാൾ കടക്ക് മുന്നിലെത്തിയപ്പോൾ തലയിലൂടെ ഒഴിക്കുകയായിരുന്നു. അപകടം മണത്ത സൈഫുദീൻ സമയം പാഴാക്കാതെ ചാടിയിറങ്ങി ലൈറ്റർ തട്ടിപ്പറിച്ചതാണ് അപകടം ഒഴിവാകാൻ സഹായിച്ചത്. തുടർന്ന് കായംകുളം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 

Related Topics

Share this story