മലപ്പുറത്തു നിന്നും പത്തനംതിട്ടയിലെത്തി 17കാരിയെ പീഡിപ്പിച്ചത് രണ്ടു തവണ; 18കാരൻ അറസ്‌റ്റില്‍
Thu, 16 Mar 2023

പത്തനംതിട്ട: ഇൻസ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17-കാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18-വയസ്സുകാരൻ അറസ്റ്റിൽ. മലപ്പുറം കുറ്റിപ്പാല സുഖപുരം ഐക്കാപ്പാടം വേങ്ങാപ്പറമ്പിൽ അഭിനന്ദ് (18) ആണ് പൊലീസിന്‍റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ യുവാവ് പലതവണ പെൺകുട്ടിയുടെ വീട്ടിലും സ്‌കൂളിലും എത്തി കാണുകയും, രണ്ടുതവണ സ്‌കൂട്ടറിൽ സ്‌കൂളിൽ നിന്നും വിളിച്ചിറക്കി ആലപ്പുഴ ബീച്ചിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് കേസ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്തെ വീടിനടുത്തുനിന്നും പ്രതിയെ ഇന്നലെ കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.ആറന്മുള പൊലീസ് ഇൻസ്‌പെക്‌ടർ സി കെ മനോജിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ് ഐ അലോഷ്യസ്, എസ് സി പി ഓ നാസർ, സി പി ഒമാരായ ജിതിൻ, ഫൈസൽ സുജ എന്നിവരാണ് സംഘത്തിലുള്ളത്.