കാമുകിയുടെ ഒത്താശയോടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; ഹോസ്റ്റൽ നടത്തിപ്പുകാരിയും യുവാവും പിടിയിൽ

കാമുകിയുടെ ഒത്താശയോടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; ഹോസ്റ്റൽ നടത്തിപ്പുകാരിയും യുവാവും പിടിയിൽ 
എറണാകുളം: കാമുകിയുടെ ഒത്താശയോടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ അറസ്റ്റ്. ഹോസ്റ്റൽ നടത്തിപ്പുകാരിയെയും  കാമുകനെയുമാണ്  അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂർ സ്വദേശിനി ചിപ്പി , കാമുകൻ ചോറ്റാനിക്കര സ്വദേശി അരുൺകുമാർ എന്നിവരാണ് പിടിയിലായത്. മാർച്ച് ഒന്നിന്  എറണാകുളം തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്‌ക്ക് സമീപം ക്യൂൻസ് ലാൻഡ് ഹോസ്റ്റലിലാണ് സംഭവം. ഇവിടെ പേയിംഗ് ഗെസ്റ്റായി കഴിഞ്ഞിരുന്ന കോട്ടം സ്വദേശിനിയ്‌ക്കാണ് ദുരനുഭവമുണ്ടായത്. പുലർച്ചെ ഹോസ്റ്റൽ ഉടമയായ ചിപ്പിയുടെ അറിവോടെ അരുൺകുമാർ ഹോസ്റ്റലിൽ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ സംഭവം പുറത്തുപറഞ്ഞാൽ ഗുണ്ട ആക്രമണം ഉണ്ടാകുമെന്നും ചിപ്പി ഭീഷണിപ്പെടുത്തുകയും ചെയ്തു. വഴങ്ങില്ലെന്ന് മനസിലാക്കിയതോടെ യുവതി ഹോസ്റ്റലിൽ നിന്ന് 82,000 രൂപ മോഷ്ടിച്ചെന്ന് കാണിച്ച് ചിപ്പി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിപ്പിയെയും അരുൺ കുമാറിനെയും പോലീസ് പിടികൂടി. 

Share this story