ആലപ്പുഴ: മലയാള ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ എന്തുകൊണ്ട് മലപ്പുറത്തെ തിരൂരിൽ സ്ഥാപിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായവാദം പറയുന്നവർ എന്തുകൊണ്ടാണ് തിരൂരിൽ പ്രതിമയോ ഛായാചിത്രമോ സ്ഥാപിക്കാൻ തടസ്സം നിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.(Why is there a problem with installing a statue of Ezhuthachan in Tirur? Vellapally questions)
എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിർക്കുന്നവർ ആരാണെന്ന് വ്യക്തമാണ്. മാന്യമായി മുസ്ലീങ്ങളുമായി നല്ല ബന്ധത്തിൽ പോകുമ്പോൾ തന്നെ മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അയാൾ മുസ്ലീങ്ങളുടെ വക്താവാണെന്നും എംഎസ്എഫ് നേതാവാണെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. തന്നെ മനപ്പൂർവം പ്രകോപിപ്പിക്കാനാണ് അയാൾ ശ്രമിച്ചത്.