Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeKeralaഗണ്മാൻ്റെ മർദ്ദനം: അന്വേഷണത്തിന് SITയെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും | Gunmen Assault...

ഗണ്മാൻ്റെ മർദ്ദനം: അന്വേഷണത്തിന് SITയെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും | Gunmen Assault Case

🎙️ Latest Podcast

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം രൂപീകരിക്കുക.(Gunmen Assault Case SIT Investigation Order To Be Issued Today By Satheesan Government)

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി സമർപ്പിച്ച ശുപാർശ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. ആഭ്യന്തരമന്ത്രി കൂടി അടങ്ങുന്ന നേതൃത്വം ഈ ശുപാർശ ഇന്ന് പരിശോധിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.

കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഈ മർദ്ദനത്തെ ന്യായീകരിച്ച് ‘രക്ഷാപ്രവർത്തനമാണ്’ നടന്നതെന്നായിരുന്നു കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റതോടെ ഈ വാദങ്ങൾ തള്ളി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനുള്ള നീക്കത്തിലാണ് ആഭ്യന്തര വകുപ്പ്.

Story Summary

The government will issue an official order today appointing a Special Investigation Team (SIT) led by an SP-rank officer to probe the assault on MLA A D Thomas and Youth Congress workers by the former CM’s gunmen during Navakerala Sadas. This move overturns the previous Pinarayi Vijayan government’s report that justified the assault as a “rescue operation.”

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.