HomeKerala'ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിനാണ് മുൻ‌കൂർ ജാമ്യം?': ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ...

‘ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിനാണ് മുൻ‌കൂർ ജാമ്യം?’: ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി; SITക്ക് രൂക്ഷവിമർശനം | Gunmen Assault Case

ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ ഉൾപ്പെട്ട മർദ്ദന കേസിൽ ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. പ്രതികൾക്കെതിരെ നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്.(Gunmen Assault Case, Alappuzha Court Disposes Anticipatory Bail)

ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമുള്ള കേസിൽ എന്തിനാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതെന്ന് കോടതി ചോദിച്ചു. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കെതിരെ ചുമത്തിയത് ജാമ്യമുള്ള വകുപ്പാണോ അതോ ജാമ്യമില്ലാ വകുപ്പാണോ എന്ന് കൃത്യമായി വ്യക്തമാക്കാൻ കോടതി പ്രോസിക്യൂഷനോടും അന്വേഷണ സംഘത്തോടും ആവശ്യപ്പെട്ടു.

ഭാവിയിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനുള്ള സാധ്യതയുണ്ടോ എന്ന് പോലും സമർപ്പിച്ച റിപ്പോർട്ടിൽ എവിടെയും വ്യക്തമാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. നിലവിൽ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നേരത്തെയുള്ള ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ്. അങ്ങനെയെങ്കിൽ മുൻകൂർ ജാമ്യഹർജി ഏത് രീതിയിൽ പരിഗണിക്കാൻ കഴിയുമെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതേസമയം, സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ 5 സുരഷാ ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു.

Story Summary

The Alappuzha court has disposed of the anticipatory bail plea filed by Chief Minister’s gunmen Anil and Sandeep in the Navakerala Sadas assault case. The court strongly criticized the Special Investigation Team (SIT) for submitting an incomplete report and failing to clarify if bailable or non-bailable offenses apply.

WhatsApp Channel Banner

Latest updates

പേമാരിയിൽ തകർന്ന് കേരളം: 8 മരണം; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ താണ്ഡവം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ അപകടങ്ങളിലുമായി എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്...

രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദം; ഇന്ന് ഫ്രണ്ട്ഷിപ്പ് ഡേ...

ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും പ്രതിസന്ധികളും ഒരുപോലെ പങ്കുവെച്ച് മുന്നോട്ടുപോകാൻ കരുത്താകുന്ന ബന്ധമാണ് സൗഹൃദം. രക്തബന്ധങ്ങൾക്കപ്പുറം മനസ്സുകളെ ചേർത്തുനിർത്തുന്ന സൗഹൃദത്തിന്റെ മഹത്വം ഓർമിപ്പിച്ച് ഇന്ന് സൗഹൃദ ദിനം (Friendship Day). ഓരോ വർഷവും ഓഗസ്റ്റ്...

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....