സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല കു​റ​ഞ്ഞ് തു​ട​ങ്ങി

vegetables
 തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല കു​റ​ഞ്ഞ് തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം വ​രെ 30 കി​ലോ​യു​ടെ ഒ​രു ബോ​ക്സ് ത​ക്കാ​ളി​ക്ക് 1800 രൂ​പ​യാ​യി​രുന്നു വില . ഇ​ന്ന് ഇത്  1000 രൂ​പ​യാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. കൂടാതെ ത​ക്കാ​ളി ഒ​രു കി​ലോ​യ്ക്ക് 68 രൂ​പ​യാ​യി.വി​പ​ണി​യി​ൽ വി​ല കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും പ​ച്ച​ക്ക​റി നേ​രി​ട്ട് വാ​ങ്ങി സം​സ്ഥാ​ന​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. ബീ​ൻ​സ് 85 രൂ​പ​യാ​യി​രു​ന്ന​ത് 40 രൂ​പ​യാ​യി കു​റ​ഞ്ഞു. ക​ത്തി​രി​ക്ക 40, വ​ഴു​ത​ന​ങ്ങ 50, സ​ലാ​ഡ് വെ​ള്ള​രി​ക്ക 10, കോ​ളി​ഫ്ള​വ​ർ 35 , പാ​വ​യ്ക്ക 60, ചെ​റി​യ ഉ​ള്ളി 45 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ത്തെ വി​ല.

Share this story