Times Kerala

സാധ്യമായ പരാതികൾ തീർപ്പാക്കുകയെന്നത് സർക്കാർ സമീപനം: മന്ത്രി എം.ബി രാജേഷ്

 
388

സാധ്യമായ പരാതികൾ തീർപ്പാക്കുകയെന്നതാണ് സർക്കാർ സമീപനമെന്ന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ   നടന്ന കരുതലും കൈത്താങ്ങും  പട്ടാമ്പി താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ സംവിധാനങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് അദാത്തുകളിൽ. പരാതികളിൽ  'കൃത്യമായി  പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും  അദ്ദേഹം കൂട്ടി ചേർത്തു.  മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 43 പേരുടെ റേഷൻ കാർഡുകൾ അദാലത്ത് വേദിയിൽ മന്ത്രി . വിതരണം ചെയ്തു.

മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായ പരിപാടിയിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത മണികണ്ഠൻ, അഡ്വ. വി.പി രജീന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, സബ് കലക്ടർ ഡി. ധർമ്മലശ്രീ, എ.ഡി.എം കെ. മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Topics

Share this story