സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയിൽ ഇളവ്

 സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷിന്  ജാമ്യവ്യവസ്ഥയിൽ ഇളവ്
 കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന്  ജാമ്യവ്യവസ്ഥയിൽ ഇളവ്. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയാണ് കോടതി ഒഴിവാക്കിയത്. സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്ഥയോടെയായിരുന്നു സ്വപ്നക്ക് കോടതി ജാമ്യം അനുവദിച്ചത്. സ്വന്തം വീട് തിരുവനന്തപുരത്തായതിനാൽ ഈ വ്യവസ്ഥയിൽ ഇളവ് വേണമെന്നായിരുന്നു സ്വപ്നയുടെ  ആവശ്യം. സ്വപ്നയുടെ ആവശ്യത്തെ ഇ ഡി എതിർത്തിരുന്നില്ല. എന്നാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചുവെങ്കിലും കേരളം വിട്ടു പോകാൻ അനുമതിയില്ല.

Share this story