ഫ്രിഡ്ജിലെ ഗ്യാസ് ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി മെഡിക്കൽ സ്റ്റോറിന് തീപിടിച്ചു
Sep 11, 2023, 21:13 IST

കൊടുമൺ: ഫ്രിഡ്ജിലെ ഗ്യാസ് ചോർന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായി മെഡിക്കൽ സ്റ്റോറിൽ തീപിടിച്ചു. കൊടുമൺ ജങ്ഷനിലെ ജൻഔഷധി മെഡിക്കൽ ഷോപ്പിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം നടന്നത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിലെ ഗ്യാസ് ചോർന്ന് ഷോർട് സർക്യൂട് ഉണ്ടായി ഫ്രിഡ്ജിന് തീപിടിക്കുകയായിരുന്നു. ഫ്രിഡ്ജിൽ സൂക്ഷിച്ച മരുന്നുകൾ നശിച്ചു. പുക മൂലം അലമാരിയിലെ മരുന്നുകൾക്കും കേടുപാടുണ്ട്. അടച്ചിട്ട മുറിയിൽനിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ മുറിതുറന്ന് തീയണച്ചു. അഗ്നിരക്ഷസേനയും കൊടുമൺ പൊലീസും സ്ഥലത്തെത്തി തീയണയ്ച്ചു.