Times Kerala

സംസ്ഥാന സർക്കാരിന്റെ കെ-ഫൈ പദ്ധതിയിലൂടെ 2000 പൊതുസ്ഥലങ്ങളിൽ കൂടി സൗജന്യ വൈഫൈ ലഭ്യമാകും

 
tgwt


സംസ്ഥാന സർക്കാരിന്റെ കെ-ഫൈ പദ്ധതിയിലൂടെ 2000 പൊതുസ്ഥലങ്ങളിൽ കൂടി സൗജന്യ വൈഫൈ ലഭ്യമാകും. ഐടി മിഷൻ മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നിരവധി ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവയിൽ ഇതിനകം തന്നെ ഈ പദ്ധതി പ്രകാരം സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് 2000 പുതിയ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഒരുക്കുന്നത്.

സാങ്കേതികവിദ്യയുടെ നേട്ടങ്ങൾക്കൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എല്ലാവർക്കും പബ്ലിക് വൈഫൈ സൗകര്യം ഒരുക്കുന്ന കെ-ഫൈ ഉൾപ്പെടെ ഈ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.

Related Topics

Share this story