Times Kerala

 മു​ന്‍ ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​രം നെ​യ്യ​ശേ​രി ജോ​സ് അ​ന്ത​രി​ച്ചു

 
മു​ന്‍ ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​രം നെ​യ്യ​ശേ​രി ജോ​സ് അ​ന്ത​രി​ച്ചു
 

ഇ​ടു​ക്കി: മു​ന്‍ ദേ​ശീ​യ വോ​ളി​ബോ​ള്‍ താ​ര​വും കേ​ര​ള വോ​ളി​ബോ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​നു​മാ​യ ക​രി​മ​ണ്ണൂ​ര്‍ നെ​യ്യ​ശേ​രി വ​ലി​യ​പു​ത്ത​ന്‍​പു​ര​യി​ല്‍​ നെ​യ്യ​ശേ​രി ജോ​സ് (78) അ​ന്ത​രി​ച്ചു. വീ​ടി​ന് സ​മീ​പം കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ക​രി​മ​ണ്ണൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് അദ്ദേഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റെ​യി​ല്‍​വേ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ജോ​സ് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് ആ​ലു​വ എ​ഫ്എ​സി​ടി​യി​ലെ​ത്തി​യ​ത്. ഒ​മ്പ​തു​വ​ര്‍​ഷ​മാ​ണ് കേ​ര​ള​ത്തി​നു​വേ​ണ്ടിഅദ്ദേഹം  ക​ളി​ച്ച​ത്. ര​ണ്ടു​വ​ര്‍​ഷം ഇ​ന്ത്യ​യ്ക്കാ​യി ക​ളി​ച്ച നെ​യ്യ​ശേ​രി ജോ​സ്, ഇ​ന്ത്യ​ന്‍ ജ​ഴ്‌​സി​യി​ല്‍ സിം​ഗ​പ്പൂ​രി​ലും ശ്രീ​ല​ങ്ക​യി​ലും പോ​യി ക​ളി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ടീ​മി​നെ ന​യി​ക്കാ​നും അ​വ​സ​രം ല​ഭി​ച്ചു. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​നെ​യ്യ​ശേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ത്തും.

Related Topics

Share this story