ഒറ്റയിനിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട അഞ്ചുവാഹനങ്ങൾ അജ്ഞാതർ അഗ്നിക്കിരയാക്കി

മുറ്റത്ത് പല സ്ഥലത്തായി നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകൾ കാറുകൾക്കിടയിൽവെച്ചാണ് കത്തിച്ചിട്ടുള്ളത്. പോർച്ചിൽ മറ്റൊരു കാർ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തീ അണച്ചത് മൂലം ഈ വാഹനത്തിലേക്ക് പടർന്നില്ല. സംഭവ സമയം വീട്ടിനകത്ത് സുലൈമാനും ഭാര്യയും മരുമകൻ ജമാലും ഭാര്യയും മൂന്ന് മക്കളും മാത്രമാണുണ്ടായിരുന്നത്.

തീ കത്തുമ്പോൾ മഹീന്ദ്ര കാറിലെ ഫയർ അലാറം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ പുറത്തിറങ്ങിയതോടെ മൊത്തം തീ ആളിപ്പടരുന്നതാണ് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളുടെ സഹായത്തോടെ ചേർന്ന് വെള്ളമൊഴിച്ച് അണക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.