'അഴിമതി അവകാശമാകുന്ന കാലം': തുറന്നടിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ | Corruption

കള്ളം പറയുക ഉത്തരവാദിത്തമാണെന്ന് കരുതുന്നവരുടെ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു
Devaswom Board President K Jayakumar openly speaks out about corruption
Updated on

തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. അഴിമതി ഒരവകാശമായി മാറുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും കള്ളം പറയുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് കരുതുന്ന രാഷ്ട്രത്തലവന്മാരുടെ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.(Devaswom Board President K Jayakumar openly speaks out about corruption)

ഭരണാധികാരികളിൽ നിന്നും സമൂഹത്തിൽ നിന്നും ധാർമ്മിക മൂല്യങ്ങൾ അപ്രത്യക്ഷമാകുന്നതിനെ അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവികത, നീതി, ധർമ്മം, ലാളിത്യം തുടങ്ങിയ മൂല്യങ്ങൾക്കായി നിലകൊള്ളുന്നവരെ ആദരിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തിരിച്ചറിയുന്നത് ഈ കാലഘട്ടത്തിൽ ഏറെ ശ്രേഷ്ഠമായ കാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനും സന്തുലിതമായ വികസനത്തിനുമായി പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com