'കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തി, കുടുംബത്തിന് നീതി ഉറപ്പാക്കും': വാളയാർ ആൾക്കൂട്ടക്കൊലയിൽ കർശന നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി | Walayar mob lynching

കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും
'കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവൃത്തി, കുടുംബത്തിന് നീതി ഉറപ്പാക്കും': വാളയാർ ആൾക്കൂട്ടക്കൊലയിൽ കർശന നടപടിക്ക് നിർദേശിച്ച് മുഖ്യമന്ത്രി | Walayar mob lynching
Updated on

പാലക്കാട്: വാളയാറിൽ അതിഥി തൊഴിലാളി റാം നാരായൺ ബകേൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിന് ഇത്തരം പ്രവൃത്തികൾ വലിയ കളങ്കമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.(An act that tarnishes the reputation of a civilized society like Kerala, CM directs strict action in Walayar mob lynching)

പാലക്കാട് എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിച്ചുവരികയാണ്. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകി. കൊല്ലപ്പെട്ട റാം നാരായണന്റെ കുടുംബത്തിന് സർക്കാർ ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും. ഇത്തരം വിദ്വേഷ പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കൊല്ലപ്പെട്ട റാം നാരായണൻ നേരിട്ടത് മണിക്കൂറുകൾ നീണ്ട സമാനതകളില്ലാത്ത ക്രൂരതയാണെന്ന് പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൃതദേഹത്തിൽ തല മുതൽ കാൽ വരെ നാൽപ്പതിലേറെ മുറിവുകളുണ്ട്. വടികൊണ്ടുള്ള അടിയേറ്റ് പുറംഭാഗം തകർന്ന നിലയിലായിരുന്നു. മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. തലയ്ക്കേറ്റ മാരകമായ പരിക്കിനെത്തുടർന്നുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായത്.

കൊല്ലണമെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ മർദ്ദനം നടത്തിയത്. തടയാൻ വന്നവരെപ്പോലും ഭീഷണിപ്പെടുത്തിയാണ് പ്രതികൾ അക്രമം തുടർന്നത്. അറസ്റ്റിലായ അഞ്ച് പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇതിൽ ഒന്നാം പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് കണ്ടെത്തി.

Related Stories

No stories found.
Times Kerala
timeskerala.com