Times Kerala

ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി ചെയ്ത കേസ്: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു

 
ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി ചെയ്ത കേസ്: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു
കൊ​ച്ചി: ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ വൈ​കി​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ല​ക്ഷ​ദ്വീ​പി​ലെ സ​ഹ​ക​ര​ണ മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​നി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ര്‍​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി ചെ​യ്ത​തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.  

സം​ഭ​വ​ത്തി​ല്‍ എം​പി​യു​ടെ മൊ​ഴി ഇ​ഡി നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ജൂ​ണ്‍ 25ന് ​എം​പി​യു​ടെ വീ​ട്ടി​ലും ഔ​ദ്യാ​ഗി​ക വ​സ​തി​യി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ആ​ന്ത്രോ​ത്തി​ലെ വീ​ടി​ന് പു​റ​മേ ഡ​ല്‍​ഹി​യി​ലെ ഔ​ദ്യോ​ഗി​ക വ​സ​തി, എ​റ​ണാ​കു​ള​ത്തെ വീ​ട്, കോ​ഴി​ക്കോ​ട് ബേ​പ്പൂ​രു​ള്ള ഒ​രു സ്ഥാ​പ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന നടത്തിയിരുന്നു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 2016-17 കാ​ല​ത്ത് സി​ബി​ഐ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യും ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Related Topics

Share this story