IFFKയിൽ പ്രതിസന്ധി രൂക്ഷം: 19 സിനിമകൾ ഒഴിവാക്കണമെന്ന് കേന്ദ്രം; പ്രദർശനങ്ങൾ മുടങ്ങുന്നു, പ്രതിഷേധം | IFFK

കൂടുതൽ ചിത്രങ്ങളുടെ പ്രദർശനം മുടങ്ങുമെന്നാണ് വിവരം
Crisis deepens at IFFK, Central government denies permission to 19 films
Updated on

തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള പ്രതിസന്ധിയിൽ. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മേളയിൽ നിന്ന് 19 സിനിമകൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൂടുതൽ ചിത്രങ്ങളുടെ പ്രദർശനം മുടങ്ങുമെന്ന് കേരള ചലച്ചിത്ര അക്കാദമി അറിയിച്ചു.(Crisis deepens at IFFK, Central government denies permission to 19 films)

രാവിലെ നടക്കാനിരുന്ന നാല് സിനിമകളുടെ പ്രദർശനമാണ് നിലവിൽ ഒഴിവാക്കിയത്. വിവിധ തിയറ്ററുകളിൽ രാവിലെ 8 മണിക്കും 10 മണിക്കും ഇടയിൽ നടക്കേണ്ടിയിരുന്ന പ്രദർശനങ്ങളാണ് ഇവ. ഇന്നലെ മാത്രം 9 സിനിമകളുടെ പ്രദർശനം മുടങ്ങിയിരുന്നു. ഇന്ന് കൂടുതൽ സിനിമകൾ മുടങ്ങാൻ സാധ്യതയുണ്ടെന്നും ചലച്ചിത്ര അക്കാദമി മുന്നറിയിപ്പ് നൽകി.

മേളയിൽ പ്രദർശിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ആകെ 19 സിനിമകൾക്കാണ് ഇതുവരെ കേന്ദ്രാനുമതി ലഭിക്കാത്തത്. പലസ്തീൻ പ്രമേയമാക്കിയുള്ള ചിത്രങ്ങൾക്കും, കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്ന ചിത്രങ്ങൾക്കുമാണ് പ്രധാനമായും അനുമതി നിഷേധിച്ചത്. കേന്ദ്രത്തിന്റെ ഈ നീക്കം മേളയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ രംഗത്തെത്തി. സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, ചലച്ചിത്ര പ്രവർത്തകരായ അടൂർ ഗോപാലകൃഷ്ണൻ, കമൽ എന്നിവരടക്കമുള്ളവർ കേന്ദ്ര നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com