

മലപ്പുറം: വേങ്ങര ചേറൂരിൽ യുവതിയെ ഭർത്താവിന്റെ വീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിൽ ജലീസയെ മരിച്ച നിലയിൽ കണ്ടത്. (Woman found dead at husband's residence in Malappuram)
ഉടൻ തന്നെ ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. കാരാത്തോട് അപ്പക്കാട് സ്വദേശികളായ ഉത്തമാവുങ്ങൽ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.