Times Kerala

 സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഇന്ന് 13600 പേർ ചികിത്സ തേടി, കൂടുതൽ മലപ്പുറത്ത്

 
സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഇന്ന് 13600 പേർ ചികിത്സ തേടി, കൂടുതൽ മലപ്പുറത്ത്
 

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കൂടുന്നു. സർക്കാർ ആശുപതികളിൽ ഇന്ന് 13600 പേർ പനിക്ക് ചികിത്സ തേടി. മലപ്പുറത്ത് ആണ് പനി ബാധിതർ കൂടുതൽ. 2537 പേരാണ് പനിക്ക് ചികിത്സ തേടിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. ഇന്ന് പനി ബാധിച്ച് മൂന്ന് പേർ മരിക്കുകയും ചെയ്തു.   രണ്ട് മരണങ്ങൾ പനി മൂലവും ഒരാൾ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു.  

Related Topics

Share this story