

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ഒഴിവുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), സയന്റിഫിക് ഓഫീസർ, സബ് എഞ്ചിനീയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്, സബ്സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രിഷൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തീയേറ്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റു വിശദാംശങ്ങളും www.kstmuseum.com, www.lbscentre.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. ജനുവരി 20 രാത്രി 12 മണിക്കകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2306024, 2306025, 9447006024. (Vacancy)