

കൊല്ലം സർക്കാർ നഴ്സിംഗ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ജൂനിയർ ലക്ചർ/ ബോണ്ടഡ് ലക്ചററുടെ പത്ത് ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ സ്റ്റൈപന്റ് 32,000 രൂപ. എം.എസ്.സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 13 രാവിലെ 10.30 മുതൽ 12.30 നകം കൊല്ലം സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ചേംബറിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: principalgcnk@gmail.com, 0474-2573656. (Interview)