കലയില്‍ മുങ്ങി ഒരു ഗ്രാമം - നിറച്ചാര്‍ത്ത് പത്താം പതിപ്പ് സന്ദര്‍ശിച്ച് മറുനാട്ടുകാരും

കലയില്‍ മുങ്ങി ഒരു ഗ്രാമം - നിറച്ചാര്‍ത്ത് പത്താം പതിപ്പ് സന്ദര്‍ശിച്ച് മറുനാട്ടുകാരും
Updated on

തൃശൂര്‍: രണ്ടു ദിവസം പിന്നിട്ടപ്പോള്‍ വടക്കാഞ്ചേരി എങ്കക്കാട് നടക്കുന്ന നിറച്ചാര്‍ത്ത് ദേശീയ ചിത്രകലാ ക്യാമ്പിന്റേയും ഗ്രാമീണ കലോത്സവത്തിന്റേയും പത്താം പതിപ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകൃത്തുക്കള്‍ സൃഷ്ടിയിലേര്‍പ്പെടുന്നതു കാണാനും അസ്‌ന, തസ്‌നി സഹോദരിമാരുടെ ചിത്രപ്രദര്‍ശനം കാണാനും നാടക, സംഗീത പരിപാടികള്‍ വീക്ഷിക്കാനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകരെത്തിത്തുടങ്ങി. ചിത്രകാരന്‍ സുജിത്ത് എസ് എന്‍ ക്യുറേറ്റ് ചെയ്യുന്ന ക്യാമ്പില്‍, ടി വെങ്കണ്ണ, ചന്ദ്ര ഭട്ടാചാര്യ, ഗായത്രി ഗാമുസ്, കെ മുരളീധരന്‍ എന്നിവരടക്കമുള്ള 20 ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നത്.

ഇന്നലെ (ജനു 8) വൈകീട്ട് കലാസമിതി അങ്കണത്തില്‍ ശാന്തിപ്രിയയുടെ ബാവുല്‍ സംഗീത പരിപാടി അരങ്ങേറി. ഇന്ന് (ജനുവരി 9) 7 മണിക്ക് വൈക്കം ശ്രീമുരുക കലാസമിതിയുടെ ഗരുഡന്‍തൂക്കം അരങ്ങേറും.

നാളെ (ജനു 10ന്) വൈകീട്ട് 4ന് നിദര്‍ശനയില്‍ ഡിജിറ്റല്‍ കാലത്തെ സാഹിത്യം സെഷനില്‍ ഇ സന്തോഷ്‌കുമാര്‍, സന്തോഷ് ഏച്ചിക്കാനം, വി എം ദേവദാസ് എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 5 മുതല്‍ ചിത്രകലാസ്വാദനത്തില്‍ നമ്മള്‍ നമ്പര്‍ വണ്ണാണോ എന്ന വിഷയത്തില്‍ അഭിമന്യു ഗോവിന്ദന്‍, കെ എം മധുസൂദനന്‍, സിജി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന വര്‍ത്തമാനം വൈകീട്ട് 7ന് കലാസമിതി അങ്കണത്തില്‍ തദ്ദേശീയ കലാപ്രകടനങ്ങള്‍.

അലോക് ബാല്‍ (ബറോഡ), ആസ്‌ന എം എ (കേരളം), ബാസിഷ്ട് കുമാര്‍ (ഡല്‍ഹി), ചന്ദ്ര ഭട്ടാചാര്യ (കൊല്‍ക്കത്ത), ഡിബിന്‍ തിലകന്‍ (കേരളം), ഗായത്രി ഗാമുസ് (തിരുവണ്ണാമലൈ), ജോഷ് പി എസ് (ഡല്‍ഹി), ജ്യോതിലാല്‍ ടി ജി (കേരളം), കെ മുരളീധരന്‍ (ചെന്നൈ), കോദണ്ഡറാവു തെപ്പല (ബറോഡ), കെ പി പ്രദീപ് കുമാര്‍ (കേരളം), നീരജ് പട്ടേല്‍ (ബറോഡ), നിജീന നീലാംബരന്‍ (കേരളം), രവി ചുഞ്ചുള (ഹൈദരാബാദ്), സജിത്ത് പുതുക്കലവട്ടം (കേരളം), സനുല്‍ കുട്ടന്‍ (കേരളം), സൂരജ കെ എസ് (കേരളം), സുനില്‍ എ പി (കേരളം), ടി വെങ്കണ്ണ (ഹൈദരാബാദ്), തനൂജ റാണെ (മുംബൈ) തുടങ്ങിവരാണ് പങ്കെടുക്കുന്ന മറ്റ് കലാകൃത്തുക്കള്‍.

നിറച്ചാര്‍ത്തിന്റെ ഭാഗമായി അസ്‌ന എം എ, തസ്‌നി എം എ എന്നീ ഇരട്ടസഹോദരിമാരുടെ ചിത്രപ്രദര്‍ശനംശ്രീദേവി സി കെ യുടെ ക്യൂറേഷനില്‍ എങ്കക്കാട് ഒടുവില്‍ കുഞ്ഞിക്കൃഷ്ണ മേനോന്‍ സ്മാരക വായനശാലയിലാണ് നടക്കുന്നത്. ജനുവരി 4നാരംഭിച്ച പ്രദര്‍ശനം 11 വരെ നീളും. ക്യാമ്പ് സൃഷ്ടികളുടെ പ്രദര്‍ശനം ജനു 17നും 18നും രാവിലെ 10 മുതല്‍ 6 വരെ നിദര്‍ശനയിലും ജനുവരി 23, 24, 25 തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് ഗ്യാലറിയില്‍ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com