HomeKerala'FCRA പിൻവലിക്കണം, നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ട്, പൗരത്വ നിയമം നടപ്പാക്കില്ലെന്ന വാക്ക്...

‘FCRA പിൻവലിക്കണം, നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ട്, പൗരത്വ നിയമം നടപ്പാക്കില്ലെന്ന വാക്ക് LDF പാലിച്ചു’: മുഖ്യമന്ത്രി | FCRA

കണ്ണൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം നിലപാടെടുത്തുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേരാവൂർ മണ്ഡലത്തിലെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.(FCRA should be withdrawn, says Chief Minister)

നീ ആരാണെന്ന് ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതിയാണെന്ന് പറയാൻ നേറ്റിവിറ്റി കാർഡ് സംവിധാനം സംസ്ഥാനം കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് എൽഡിഎഫ് നൽകിയ ഉറപ്പ് പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി.

എഫ് സി ആർ എ നടപ്പാക്കുന്നതിലെ വേഗതയെ മുഖ്യമന്ത്രി ചോദ്യം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളെ സർക്കാർ സംശയത്തോടെയാണ് കാണുന്നത്. കണക്ക് നൽകാൻ വൈകിയാൽ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്നും എഫ്.സി.ആർ.എ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പ്രതിനിധിയായി ശൈലജ ടീച്ചർ നിയമസഭയിൽ എത്തുക എന്നതാണ് എൽഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box