Times Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

 
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തുടർ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇഡി, സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസിന് നോട്ടീസ് അയച്ചു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം സമൻസ് ലഭിച്ചിട്ടില്ലെന്നാണ് എംഎം വർ​ഗീസ് പറയുന്നത്. നേരത്തെ, കരുവന്നൂർ കേസിൽ മൂന്നു തവണ എംഎം വർ​ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പാർട്ടിയുടെ അറിവോടുകൂടിയാണ് ബിനാമി അക്കൗണ്ടുകൾ ബാങ്കിൽ ഉണ്ടായിരുന്നതെന്നും അതിനായി ചില നേതാക്കൾ ഇടപെടൽ നടത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. അക്കൗണ്ടുകൾ എങ്ങനെയാണ് ബാങ്കിലെത്തിയതെന്നും ഈ ഫണ്ടുകൾ വഴി ഏതെങ്കിലും തരത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിച്ചുവരികയാണ്.

Related Topics

Share this story