Times Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ

 
kseb
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. ഇന്നലെ മാത്രമായി 104.82 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഈ കഴിഞ്ഞ മാർച്ച് 27-ന്  ഉപയോഗിച്ചിരുന്നു. ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം ഇതിനെ മറികടന്നാണ് സർവകാല റെക്കോർഡിൽ എത്തിയിരിക്കുന്നത്.

പീക്ക് സമയ ആവശ്യകതയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 5,265 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ വൈകിട്ട് ആറ് മുതൽ 11 വരെ ഉപയോഗിച്ചത്. ഉപഭോഗത്തിൽ വർദ്ധനവുണ്ടാകുന്നതിനാൽ പവർ എക്‌സ്‌ചേഞ്ചിൽ നിന്നും അമിത വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. മിക്ക ദിവസങ്ങളിലും 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതിയാണ് ഉയർന്ന വിലയ്‌ക്ക് വാങ്ങുന്നത്.

Related Topics

Share this story