കിളിമാനൂരില്‍ ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ജീവനൊടുക്കി
Sat, 18 Mar 2023

തിരുവനന്തപുരം : കിളിമാനൂർ കാരേറ്റ് പേടിക്കുളത്ത് ഭാര്യയെ കൊലപ്പെടുത്തി വയോധികന്‍ ജീവനൊടുക്കി. കാരേറ്റ് പേടിക്കുളം പവിഴം വീട്ടിൽ രാജേന്ദ്രനും ( 65) ഭാര്യ ശശികലയുമാണ് (60) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ശശികലയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മറ്റൊരു മുറിയിൽ ചെന്ന് രാജേന്ദ്രൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനും ശേഷമുള്ള ആത്മഹത്യയ്‌ക്കും കാരണമെന്നാണ് പ്രാഥമിക നിഗമനം.