

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗം വളരുന്ന എന്‍ബിഎഫ്‌സികളിലൊന്നായ ആക്‌സിസ് ഫിനാന്‍സ് സൂക്ഷ്മ, ചെറുകിട ബിസിനസുകള്‍ക്ക് ഈടില്ലാതെ എളുപ്പത്തില്‍ വായ്പ നല്‍കുന്ന ആക്‌സിസ് ഫിനാന്‍സ് വ്യാപാര്‍ ബിസിനസ് ലോണ്‍ അവതരിപ്പിച്ചു. റീട്ടെയില്‍, ട്രേഡിങ്, സേവന വിഭാഗങ്ങളില്‍ പത്തു ലക്ഷം രൂപ വരെയുള്ള വായ്പകളാവും ഇതിന്‍ പ്രകാരം നല്‍കുക. കുറഞ്ഞ ഡോക്യുമെന്റേഷന്‍, ലളിതമായ പ്രക്രിയകള്‍, വേഗത്തില്‍ ബുദ്ധിമുട്ടില്ലാത്ത വായ്പകള്‍ തുടങ്ങിയവയാണ് ഇതിന്റെ സവിശേഷതകള്‍.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിസ്ഥാന ശക്തിയാണ് സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ആക്‌സിസ് ഫിനാന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സായ് ഗിരിധര്‍ ചൂണ്ടിക്കാട്ടി. വ്യാപാര്‍ ബിസിനസ് ലോണിലൂടെ കൂടുതല്‍ വിപുലമായ മേഖലകളിലേക്ക് ഔപചാരിക വായ്പകള്‍ എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സഹായകമാകുന്ന വിധത്തിലെ ദിശ ഹോം ലോണുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ആക്‌സിസ് ഫിനാന്‍സ് അവതരിപ്പിച്ചിരുന്നു.