പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍: വിവരം നല്‍കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം
Sep 18, 2023, 23:40 IST

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ദൃശ്യം പകര്‍ത്തി പഞ്ചായത്തുകളെ അറിയിക്കുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കും. വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ, സ്ഥലവിവരം എന്നിവ സഹിതമാണ് അയക്കേണ്ടത്.

പഞ്ചായത്തുകളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ താഴെ നല്‍കുന്നു.
കേരളശ്ശേരി- 9496047189, ddpkeralasscripkd@gmail.com
കോങ്ങാട്- 9447880135, ddpkongadupkd@gmail.com
മങ്കര- 9562393266, ddpmankarapkd@gmail.com
മണ്ണൂര്‍- 9496047194, ddpmannorpkd@gmail.com
മുണ്ടൂര്‍- 9495497183, ddpmundoorpkd@gmail.com
പറളി- 9207024040, ddpparalipkd@gmail.com
പിരായിരി- 9496047201, pirayirigpwarroom@gmail.com