ഡ്രൈവര്‍ ഗ്രേഡ്-2: പ്രായോഗിക പരീക്ഷ മാര്‍ച്ച് 23 ന്

exam

പാലക്കാട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-2(എച്ച്.ഡി.വി) കാറ്റഗറി നമ്പര്‍ 017/2021 നേരിട്ട് ആന്‍ഡ് 018/2021 ബൈ ട്രാന്‍സ്ഫര്‍ തസ്തിക തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 23 ന് പാലക്കാട് കല്ലേക്കാട് ജില്ലാ ആംഡ് റിസര്‍വ്വ് പോലീസ് ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ പ്രായോഗിക പരീക്ഷ ടെസ്റ്റ് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സുമായി അന്നേ ദിവസം രാവിലെ ആറിനകം എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0491 2505398

Share this story