കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം പിടിയിലായി. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ നിലവിൽ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.(Dr. MK Ram Arrested From Coorg In Kannur Dental College Student Nithin Raj Death Case)
നേരത്തെ പ്രതിക്കായി അന്വേഷണ സംഘം ആന്ധ്രാപ്രദേശിലടക്കം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഡോ. റാം ആന്ധ്രയിലെ ചിറ്റൂരിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തിയിരുന്നു.
കേസിൽ അറസ്റ്റ് ഒഴിവാക്കാനായി ഡോ. റാം നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതോടെയാണ് ഇയാൾ ഒളിവിൽ പോയത്. നീണ്ട തിരച്ചിലിനൊടുവിലാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തിന് പ്രതിയെ വലയിലാക്കാൻ സാധിച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പ്രതിയെ വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യും.
Story Summary
The main accused, Dr MK Ram, has been arrested from Coorg after going into hiding following the death of dental college student Nithin Raj. Ram, whose anticipatory bail was rejected by the Supreme Court, had previously managed to evade the Kannur Crime Branch during a raid in Chittoor, Andhra Pradesh, before being caught now.


