മരണവേഗം; ഡ്യൂക്കിൽ ട്രിപ്പിളടിച്ച യുവാക്കൾ ടോറസ് ഇടിച്ച് മരിച്ചു
Thu, 25 May 2023

കോട്ടയം: കുമാരനല്ലൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.
കൊച്ചാലും ചുവട്ടിൽ വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം സംഭവിച്ചത്. അമിതവേഗതയിലെത്തിയ ഡ്യൂക്ക് ബൈക്ക് എതിർദിശയിൽ എത്തിയ ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മൂന്നുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചത്. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.