Times Kerala

 'എന്നിടം' കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം 17ന് 

 
 'എന്നിടം' കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം 17ന് 
 

പാട്ട് പാടിയും കൂട്ട് കൂടിയും അറിവ് പങ്കു വച്ചും വാര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് ഒത്തു ചേരുന്നതിനായി എന്നിടം കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെയും റോഡ് സൗന്ദര്യവല്‍ക്കരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ (17)നടക്കും. രാവിലെ 9.30 ന് പ്രമാടം സി.ഡി.എസിലെ 17 വാര്‍ഡിലെ ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും.

കുടുംബശ്രീ 26ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് എന്നിടം പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിന്റെ മധ്യഘടകമായ എ.ഡി.എസ് സംവിധാനത്തേയും അയല്‍ക്കൂട്ട സംവിധാനത്തേയും കൂടുതല്‍ ചലനാത്കമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ ദിനമായ 17 ന് എ.ഡി.എസ്തല കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍റുകള്‍ ഉദ്ഘാടനം ചെയ്യുന്നത്.

കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പൊതുയിടങ്ങള്‍ വൃത്തിയാക്കുകയും സൗന്ദര്യവല്‍ക്കരണം നടത്തുകയും ചെയ്യും. 920 വാര്‍ഡുകളിലും കുറഞ്ഞത് 100 മീറ്റര്‍ സ്ഥലത്ത് ഗതാഗതത്തിനും വെള്ളമൊഴുകുന്നതിനും തടസമാകാത്ത രീതിയില്‍ കുടുംബശ്രീ എ.ഡി.എസുകള്‍ മുഖേന ഇലചെടികളും പൂച്ചെടികളും നട്ടുപ്പിടിപ്പിക്കും. ഇതിലൂടെ ജില്ലയില്‍ 100 കീലോമീറ്റര്‍ നീളമുള്ള ഗ്രീന്‍ ബെല്‍റ്റ് സൃഷ്ടിക്കുകയാണ് ലക്ഷ്യം.

എഡിഎസിന്റെ നേതൃത്വത്തില്‍ പാതയോരങ്ങള്‍ കണ്ടെത്തി വഴിയോര പൂന്തോട്ടം ഒരുക്കും.

സ്ത്രീകളുടെയും കുട്ടികളുടേയും കലാപരിപാടികള്‍ സംഘടിപ്പിക്കല്‍, സാഹിത്യ ക്യാമ്പ്, സിനിമ പ്രദര്‍ശനം, ഫുഡ് ഫെസ്റ്റ്, ബാലസഭ, ബഡ്‌സിലെ കുട്ടികളുടെ കലാപരിപാടി, കാര്‍ഷിക പ്രദര്‍ശനം, ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍, വിപണന മേള തുടങ്ങിയവയും സംഘടിപ്പിക്കും. തദ്ദേശക സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഘടക സ്ഥാപനങ്ങളുടെ മുറികള്‍, വായനശാല, സാംസ്‌കാരിക നിലയങ്ങള്‍, ക്ലബുകള്‍ തുടങ്ങിയവ എ.ഡി.എസ് തല കള്‍ച്ചറല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററുകളുടെ ആസ്ഥാനമന്ദിരമായി ഉപയോഗിക്കും.

കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്‌സ് പദ്ധതി

കുട്ടികള്‍ക്ക് അറിവ്, സര്‍ഗാത്മകത, സംരംഭകത്വം എന്നിവയില്‍ നൂതന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള മൈന്‍ഡ്്‌സെറ്റ് സൃഷ്ടിക്കാനായി കുടുംബശ്രീ ആവിഷ്‌കരിച്ച പദ്ധതിയാണ് കുടുംബശ്രീ മൈന്‍ഡ് ബ്ലോവേഴ്‌സ് പദ്ധതി. കുടുംബശ്രീ ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍, ഉദ്യം ലേര്‍ണിംഗ് ഫൗണ്ടേഷന്‍ എന്നിവരു2െ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികളെ കണ്ടെത്തി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന മെന്‍ഡറിംഗ് സഹായം നല്‍കി കുട്ടികളുടെ ആശയങ്ങളെ വികസിപ്പിക്കുന്നതിനും അത് പ്രദേശിക തലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും ഈ പദ്ധതി സഹായകമാകും. ഈ മാസം അവസാനംവരെ ഒന്നാംഘട്ട പ്രവര്‍ത്തനവും

ശുചിത്വോത്സവം 2.0

കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളില്‍ നിന്ന് സമൂഹങ്ങളിലേക്കും ശുചിത്വ സുന്ദര കേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിനും കുട്ടികള്‍ക്ക്

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന അവബോധ പരിശീലന പരിപാടിയാണ് ശുചിത്വോത്സവം 2.0.

സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ നിരീക്ഷിക്കാനും അതിലൂടെ ശാസ്ത്രീയമായ പ്രശ്‌ന പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥി

തിയും ആരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക, പാഴ്‌വസ്തുക്കളില്‍ നിന്നും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍.

എന്നിടം കേന്ദ്രങ്ങള്‍ വിജ്ഞാന തൊഴില്‍ നേടാനുള്ള ഇടങ്ങളുമാവും

അയല്‍ക്കൂട്ട അംഗങ്ങളുടെയും ഓക്‌സിലറിഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനൊപ്പം തൊഴില്‍ ആവശ്യമായവര്‍ക്കുള്ള പിന്തുണകേന്ദ്രങ്ങളായും എന്നിടം മാറും. കേരള നോളേജ് ഇക്കണോമി മിഷനും കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൊഴില്‍ അന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചുള്ള തൊഴിലുകള്‍ അവരിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്

നടക്കുന്നത്.

ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഇതിനായി ജോബ്‌സ്‌റ്റേഷനുകള്‍ ആരംഭിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസം പിന്നിടുമ്പോള്‍ 3,500 ല്‍ അധികം തൊഴില്‍ അന്വേഷകര്‍ ആണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ജോബ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമായ കരിയര്‍ ഗൈഡന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ

ലഭ്യമാക്കുന്നു. ഓരോ പഞ്ചായത്തുകളിലും പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട.് ഇവരുടെ സേവനവും എന്നിടം കേന്ദ്രങ്ങളില്‍ ലഭ്യമാവും. വിജ്ഞാന പത്തനംതിട്ട പദ്ധതിയിലൂടെ സ്വദേശത്തും വിദേശത്തുമായുള്ള 35,000 ല്‍ പരം തൊഴില്‍ അവസരങ്ങളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്ലസ്ടു എങ്കിലും അടിസ്ഥാന യോഗ്യതയുള്ള ഏതൊരാള്‍ക്കും നോളേജ് മിഷന്റെ തൊഴില്‍ പോര്‍ട്ടല്‍ ആയ ഡിഡബ്ല്യൂഎംഎസ്ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അതിലൂടെ ഓണ്‍ലൈനായും ഓഫ്‌ലൈന്‍ ആയുമുള്ള എല്ലാ സേവനങ്ങളും സ്വീകരിക്കുന്നതിനും തൊഴില്‍ അന്വേഷകര്‍ക്ക് സാധ്യമാവും. നഴ്‌സിംഗ് പഠനം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷമെങ്കിലും ജോലി പരിചയമുള്ള ആളുകള്‍ക്ക് ജര്‍മനിയിലേക്ക് തൊഴിലിനായി പോകുന്നതിനുള്ള മികച്ച അവസരം ഇപ്പോള്‍ നിലവിലുണ്ട് .പൂര്‍ണ്ണമായും സൗജന്യമായി വിസ ഉള്‍പ്പെടെയുള്ള സൗകര്യം ലഭിക്കും. മൂന്ന് മാസം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ഫാമിലി വിസക്ക് അപേക്ഷിക്കുകയും ചെയ്യാം.

വീട്ടിലിരുന്നു തന്നെ തൊഴില്‍ ചെയ്യുന്നതിന് പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പ്രോസസ്സ് അസോസിയേറ്റ് ആയി ജോലി ചെയ്യാനുള്ള അവസരവും ഉണ്ട്. ന്യൂസിലാന്‍ഡിലേക്ക് ഫിറ്റര്‍/ ടര്‍നര്‍ ആയി 18 വയസ് മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇത്തരത്തിലുള്ള നിരവധി തൊഴില്‍ അവസരങ്ങളുമായാണ് വിജ്ഞാന

പത്തനംതിട്ട പദ്ധതി എന്നിടം കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.

Related Topics

Share this story