കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന് ടി. പുരുഷോത്തമനെ സി.പി.എം പുറത്താക്കി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതാണ് പാർട്ടി അച്ചടക്ക ലംഘനമായി കണക്കാക്കി പുരുഷോത്തമനെതിരെ നടപടിയെടുക്കാൻ കാരണം.(CPM expels T Purushothaman, Action taken for supporting V Kunhikrishnan)
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ പുരുഷോത്തമന്റെ വീടിന് നേരെ കടുത്ത ആക്രമണം ഉണ്ടായിരുന്നു. വീടിന് കല്ലെറിയുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഈ കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
അശ്വിൻ, സുനാജ്, സുജിത്, സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് പിടിയിലായത്. വി. കുഞ്ഞികൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പയ്യന്നൂരിലെ സി.പി.എമ്മിൽ നേരത്തെ തന്നെ വലിയ പ്രതിസന്ധികൾക്ക് കാരണമായിരുന്നു.

