ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളിലും ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിലും അടിയന്തര ഇടപെടലുമായി സുപ്രീം കോടതി. ക്ഷേത്രത്തിന്റെ ഭരണം നിർവ്വഹിക്കുന്ന ‘ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നോട്ടീസ് അയച്ചു. കേസിൽ അന്വേഷണം നടത്തുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തോട് (SIT) ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(Ram temple donation row, Supreme Court issues notice to Ram Mandir Trust and seeks SIT status report)
ഇന്നാണ് ഈ കേസിലെ ഹർജികൾ പരിഗണനയ്‌ക്കെടുത്തത്. ക്ഷേത്ര ഫണ്ട് തട്ടിപ്പിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐ അന്വേഷണം വേണമെന്നും കേസിലെ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെടാതെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഈ അടിയന്തര നടപടി.
ട്രസ്റ്റിന്റെ വിദേശ സംഭാവനകൾ ഉൾപ്പെടെയുള്ള സമ്പൂർണ്ണ സാമ്പത്തിക വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും ഇതിനൊപ്പം കോടതി പരിഗണിച്ചു. അതേസമയം, രാമക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള വാർത്തകളിൽ ആർ എസ് എസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
Story Summary
The Supreme Court has issued a notice to the Shri Ram Janmabhoomi Teerth Kshetra Trust and directed the Uttar Pradesh SIT to submit a status report on the probe into the Ram temple donation embezzlement case. Hearing a batch of petitions demanding a CBI probe and financial transparency, a three-judge bench headed by CJI Surya Kant intervened as the apex court reopened after summer vacation. The RSS also expressed concern over the alleged misuse of temple funds while backing the ongoing SIT investigation.

